pc-
തീയ്യ മഹാസഭ നിടുമ്പ ചള്ളുവക്കോട് യൂണിറ്റ് രൂപീകരണം യോഗം ജില്ലാ പ്രസിഡന്റ് പി. സി വിശ്വംഭരൻ പണിക്കർ ഉദ്ഘാടനം ചെയ്യുന്നു

ചീമേനി: ചീമേനി നിടുമ്പ മുണ്ട്യത്താൾ വലിയപൊയിൽ വഴി ചെറുവത്തൂർ ഭാഗത്തേക്കുണ്ടായിരുന്ന ബസുകൾ

സർവീസുകൾ നിർത്തിയതു കാരണം ഈ പ്രദേശത്തുള്ള കുട്ടികൾക്കും ഉദ്യോഗസ്ഥർക്കും തൊഴിലാളികൾക്കും യാത്രാദുരിതം ഏറിയതിനാൽ, റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കണമെന്ന് തീയ്യ മഹാസഭാ നിടുമ്പ ചള്ളുവക്കോട് യൂണിറ്റ് രൂപീകരണ യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് പി.സി വിശ്വംഭരൻ പണിക്കർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.വി രാഘവൻ അദ്ധ്യഷത വഹിച്ചു. മയ്യൽ നാരായണൻ കുട്ടായിക്കാർ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ.പി പ്രകാശൻ (പ്രസിഡന്റ്), വിനോദ് കുമാർ (വൈസ് പ്രസിഡന്റ് ), സി.പി ഭാസ്‌കരൻ (സെക്രട്ടറി), യു. കൃഷ്ണൻ (വൈസ് പ്രസിഡന്റ്).