തലശ്ശേരി : മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിൽ വച്ച് യൂത്ത് കോൺഗ്രസ് അതിക്രമം നടന്നതായി ആരോപിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘർഷം. തലശ്ശേരി എൽ. എസ് പ്രഭു മന്ദിരത്തിനു നേരെ ഇന്നലെ രാത്രി 7. 45 ഓടെ അക്രമം നടന്നത്. പ്രകടനമായി എത്തിയ അമ്പതോളം വരുന്ന സംഘം ഓഫീസിന്റെ ബോർഡ് അടിച്ചു തകർത്തു.
തളിപ്പറമ്പ് കോൺഗ്രസ് മന്ദിരവും അക്രമണത്തിനിരയായി. ഓഫീസിനകത്തെ മുഴുവൻ ഫർണീച്ചറുകളും അടിച്ചുതകർത്തു.പുറത്തുനിർത്തിയിട്ടിരുന്ന സ്കൂട്ടറും അക്രമിസംഘം അടിച്ചുതകർത്തു.