
പെരിയ:രാവണീശ്വരം കോതോളംക്കര ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം ഒറ്റത്തിറ കളിയാട്ട മഹോത്സവം ഡിസംബർ 29മുതൽ ജനുവരി ഒന്നു വരെ ആഘോഷിക്കും. മഹോത്സവത്തിന്റെ വിജയത്തിനായി ആഘോഷ കമ്മിറ്റി രൂപീകരണയോഗം എൻ.അശോകൻ നമ്പ്യാരുടെ അദ്ധ്യക്ഷതയിൽ ക്ഷേത്ര മേൽശാന്തി ശ്രീനിവാസൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.ബാലകൃഷ്ണൻ, എൻ.രാഘവൻ നമ്പ്യാർ, കേളു മാസ്റ്റർ കല്ല്യോട്ട്, കുഞ്ഞികേളു നമ്പ്യാർ, ശിവശങ്കര പണിക്കർ, പി.രവീന്ദ്രൻ കാപ്പിൽ വളപ്പ്, പുഷ്പ്പ ഗോവിന്ദൻ, അരീക്കര നാരായണൻ, കെ.ഗോപിനാഥൻ നായർ കോടോത്ത്, ബാലകൃഷ്ണൻ നമ്പ്യാർ, അശോകൻ പള്ളിക്കാപ്പിൽ എന്നിവർ സംസാരിച്ചു സെക്രട്ടറി അനീഷ് ദീപം സ്വാഗതവും . എ.ബാലൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കുഞ്ഞികേളു നമ്പ്യാർ കാഞ്ഞങ്ങാട് (ചെയർമാൻ) അനീഷ് ദീപം (കൺവീനർ) പ്രവീൺകുമാർ കണിയംവളപ്പ് (ട്രഷറർ).