mattannoor
മട്ടന്നൂരിൽ നടന്ന കോൺഗ്രസ് പ്രതിഷേധ പ്രകടനം

മട്ടന്നൂർ: കരിദിനാചരണത്തിന്റെ ഭാഗമായി കോൺഗ്രസ് മട്ടന്നൂർ നഗരത്തിൽ നടത്തിയ പ്രകടനത്തിനിടെ കോൺഗ്രസ് -സി.പി.എം. പ്രവർത്തകർ തമ്മിൽ സംഘർഷം. ഇരു വിഭാഗങ്ങളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ഇടപെട്ടാണ് പ്രവർത്തകരെ പിടിച്ചു മാറ്റി സ്ഥിതി ശാന്തമാക്കിയത്. തുടർന്ന് ഇരുവിഭാഗങ്ങളും ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു.

പ്രകടനം ബസ് സ്റ്റാൻഡിലെത്തിയപ്പോഴാണ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്.ഇരു വിഭാഗത്തിനുമിടയിൽ പൊലീസ് നിലയുറപ്പിച്ചതിനാൽ വലിയ സംഘർഷം ഒഴിവായി. പൊലീസും നേതാക്കളും ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിനേഷ് ചുള്ളിയാൻ, സുധീപ് ജെയിംസ്, സുരേഷ് മാവില, ഒ.കെ.പ്രസാദ്, എ.കെ.രാജേഷ്, ടി.വി.രവീന്ദ്രൻ, വി.കുഞ്ഞിരാമൻ, ടി.ദിനേശൻ തുടങ്ങിയവർ കോൺഗ്രസ് പ്രകടനത്തിന് നേതൃത്വം നൽകി.