yuvamorcha

കാഞ്ഞങ്ങാട്: നരേന്ദ്ര മോദി സർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വികാസ് തീർത്ഥ ബൈക്ക് റാലി സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം.ബൽരാജ് റാലി ഫ്ളാഗ് ഓഫ് ചെയ്തു. ബി.ജെ.പി ജില്ലാ സെക്രട്ടറി മനുലാൽ മേലോത്ത്, യുവമോർച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയൻ മധൂർ, ജനറൽ സെക്രട്ടറിമാരായ കീർത്തൻ ജെ.കുഡ്‌ലു, രക്ഷിത്ത് കെദ്ദിലായ, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് വൈശാഖ് മാവുങ്കാൽ, മുളിയാർ മണ്ഡലം പ്രസിഡന്റ് ശരത്ത്, വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് അഖിൽ, ബദിയടുക്ക മണ്ഡലം പ്രസിഡന്റ് പ്രമോദ് ഭണ്ഡാരി എന്നിവർ നേതൃത്വം നൽകി.