പയ്യന്നൂർ: നഗരസഭ പരിധിയിൽ അനാരോഗ്യകരമായ ചുറ്റുപാടിലും , അനധികൃതമായും താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച് നഗരസഭ അധികൃതർ പരിശോധന ആരംഭിച്ചു. തൊഴിലാളികളെ

അനധികൃതമായി താമസിപ്പിക്കുന്ന കെട്ടിട ഉടമകൾക്ക് എതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി നോട്ടീസ് നൽകുമെന്നു ചെയർപേഴ്സൺ കെ.വി. ലളിത അറിയിച്ചു. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭക്കകത്തെ മുഴുവൻ അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലും പരിശോധന നടത്തുമെന്നും ചെയർപേഴ്സൺ പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.വി. സജിത, കൗൺസിലർ എം. ബഷീർ, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ , ജൂനിയർ ഹെൽത്ത് ഇൻസ്പെകർമാരായ ഹരി പുതിയില്ലത്ത്, പി.ലതീഷ് , പ്രവീൺ തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.