con-s-
കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ടി വി വിജയന് നിലവിലുള്ള ജില്ലാ പ്രസിഡന്റ് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ അധികാരം കൈമാറുന്നു

കാസർകോട് : തുടർഭരണം മികച്ച രീതിയിൽ മുന്നോട്ടു പോകുമ്പോഴുള്ള അസഹിഷ്ണുതയിൽ നിന്നും സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള യു.ഡി.എഫ്, ബി.ജെ.പി. ഗൂഢ നീക്കം ചെറുക്കണമെന്ന് കോൺഗ്രസ്(എസ്) ജില്ലാ പ്രവർത്തക സമിതി ആവശ്യപ്പെട്ടു. കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.വി.വിജയൻ ചടങ്ങിൽ ചുമതലയേറ്റു. മലബാർ ദേവസ്വം ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട കൈപ്രത്ത് കൃഷ്ണൻ നമ്പ്യാരെ അനുമോദിച്ചു. ടി.വി. വിജയൻ , കെ.വി.പുരുഷോത്തമൻ, ലക്ഷ്മണ ഭട്ട്, കൂലേരി രാഘവൻ, പ്രമോദ് കരുവളം, കെ.ജനാർദ്ദനൻ , എൻ.സുകുമാരൻ, കെ.പി.മോഹനൻ,ദിനേശൻ പൂച്ചക്കാട്, പി.കെ. മദനമോഹനൻ, ബാലചന്ദ്രൻ. എ , ശ്രീധരൻ . ടി, ശരത് തുടങ്ങിയവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി ഇ.നാരായണൻ സ്വാഗതം പറഞ്ഞു.