ldf

കണ്ണൂർ: സ്വർണ്ണകള്ളക്കടത്ത് കേസ് പ്രതികളെ ഉപയോഗിച്ച് ഇടതുസർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോൾ യു.ഡി.എഫും, ബി.ജെ.പിയും നടത്തി വരുന്ന സമരാഭാസമെന്ന് എൽ.ഡി. എഫ് ജില്ലാ കമ്മിറ്റി യോഗം. ഇതിനെതിരെ 28 ന് വൈകിട്ട് ബഹുജനറാലി സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. യോഗത്തിൽ എം.വി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു.കൺവീനർ കെ.പി.സഹദേവൻ, പി.സന്തോഷ് കുമാർ എം.പി, സി.പി സന്തോഷ്, കെ.എ ഗംഗാധരൻ, ജോയി കൊന്നക്കൽ, സജി കുറ്റിയാനിമറ്റം, വി.കെ ഗിരിജൻ, ബാബുരാജ് ഉളിക്കൽ, പി.കെ.രവീന്ദ്രൻ, എം പ്രഭാകരൻ, ഇ.പി.ആർ വേശാല, കെ.കെ.ജയപ്രകാശ്, ഹമീദ് ചെങ്ങളായി, പി.എസ് ജോസഫ്, ജോജി ആനിത്തോട്ടം, സി.വത്സൻ, കെ.പി.പ്രശാന്ത്, റോമി സെബാസ്റ്റ്യൻ, പി.പി അനന്തൻ, രതീഷ് ചിറക്കൽ ,ഇഖ്ബാൽ പോപ്പുലർ എന്നിവർ സംസാരിച്ചു.