
കാസർകോട് :പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട നിരവധി കേസുകളിൽ പ്രതി ആലമ്പാടി
അക്കരപള്ളം വീട്ടിൽ അമീർ അലിയെ ( 23 ) കാസർകോട് ഡിവൈ.എസ്.പി പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ബാംഗ്ലൂരിൽ അറസ്റ്റ് ചെയ്തു. ഇയാളുടെ പേരിൽ കാസർകോട് പൊലീസ് സബ് ഡിവിഷൻ പരിധിയിൽ മാത്രം വധശ്രമം, ഭീഷണി പ്പെടുത്തി തട്ടിക്കൊണ്ടുപോകൽ, മോഷണം, മയക്കു മരുന്ന് കടത്ത് അടക്കം15 കേസുകൾ നിലവിലുണ്ട്. കാസർകോട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിന് ഇടയിലാണ് പൊലീസുകാരെ വെട്ടിച്ച് യുവാവ് ഓടി രക്ഷപ്പെട്ടത്. ഇയാളെ കണ്ടെത്തുന്നതിന് കേരളം, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ പൊലീസ് സംഘം അന്വേഷണം നടത്തിവരികയായിരുന്നു.