പയ്യന്നൂർ: മണ്ഡലത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ പൊതു വിദ്യാഭ്യാസ മേഖലക്ക് അഭിമാനാർഹമായ വിജയം. മണ്ഡലത്തിലെ 15 പൊതുവിദ്യാലയങ്ങളിൽ 11 എണ്ണത്തിലും നൂറ് ശതമാനം വിജയം കൊയ്തപ്പോൾ 4 വിദ്യാലയങ്ങളിൽ ഓരോ കുട്ടി വീതം പരാജയപ്പെട്ടതാണ് വിജയശതമാനത്തിൽ കുറവ് വരുവാൻ ഇടയാക്കിയത്.

നൂറ് ശതമാനം വിജയം കൈവരിച്ച പൊതു വിദ്യാലയങ്ങൾ, പരീക്ഷ എഴുതിയ കുട്ടികൾ, എ പ്ലസ് നേടിയവർ എന്നിങ്ങനെ: ജി.എച്ച്.എസ്.എസ്. കോഴിച്ചാൽ - 55, 9 എ പ്ലസ്. ജി.വി.എച്ച്.എസ്.എസ്. പുളിങ്ങോം - 22.

ജി.എച്ച്.എസ്.എസ്. തിരുമേനി -16 ,7 എ പ്ലസ്, ജി.എച്ച്.എസ്.എസ്. പ്രാപ്പൊയിൽ - 77 , 6 എ പ്ലസ്.

ജി.എച്ച്.എസ്.എസ്. മാതമംഗലം- 289, 31 എ പ്ലസ്. എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ - 62 . ജി.എച്ച്.എസ്.എസ്. വെള്ളൂർ - 174 , 31 എ പ്ലസ്. ജി.എച്ച്.എസ്.എസ്. പെരിങ്ങോം - 72, 2 എ പ്ലസ്. ജി.എച്ച്.എസ്.എസ്. കോറോം - 113 , 17 എ പ്ലസ്. ജി.എച്ച്.എസ്.എസ്. തവിടിശ്ശേരി- 27 , 1 എ പ്ലസ്. ജി.എച്ച്.എസ്.എസ്. രാമന്തളി - 91 , 9 എ പ്ലസ് . ഇതിൽ മാതമംഗലം ഗവ. സ്കൂളിന്റെ നേട്ടം പ്രത്യേകം അഭിനന്ദാർഹമാണ്. 281 പേർ പരീക്ഷ എഴുതുകയും മുഴുവൻ പേരും വിജയിച്ചതോടൊപ്പം 31 എ പ്ലസും ലഭിക്കുകയുണ്ടായി. മണ്ഡലത്തിൽ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ച സ്കൂളുകളിൽ ഏറ്റവും കൂടുതൽ

എ പ്ലസ് നേടിയത് മാതമംഗലം ഗവ.സ്കൂളും, വെള്ളൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളുമാണ്.

31 വീതം കുട്ടികളാണ് ഈ രണ്ട് സ്കൂളുകളിൽ നിന്നും എ പ്ലസ് നേടിയത്.

പൊതു വിദ്യാലയങ്ങളായ ജി.എച്ച്.എസ്.എസ്.- മത്തിൽ , എ.വി.എസ്.ജി.എച്ച്.എസ്.എസ്.- കരിവെള്ളൂർ , ജി.ജി.എച്ച്.എസ്.എസ്.- പയ്യന്നൂർ, ജി.എച്ച്.എസ്.എസ്.- വയക്കര എന്നിവടങ്ങളിൽ ഒരു കുട്ടി വീതം പരാജയപ്പെട്ടതാണ് നൂറ് ശതമാനം നഷ്ടപ്പെടുവാൻ ഇടയാക്കിയത്. ഇതിൽ കരിവെള്ളൂർ ഗവ: സ്കൂളിലാണ് മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത്. ഇവിടെ 298 പേരിൽ ഒരാൾ പരാജയപ്പെട്ടതോടെ നൂറ് ശതമാനം കൈവിട്ട് പോയെങ്കിലും മണ്ഡലത്തിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ പൊതു വിദ്യാലയമായി കരിവെള്ളൂർ മുൻപന്തിയിലുണ്ട്. 83 കുട്ടികൾക്കാണ് ഇവിടെ എ പ്ലസ് ലഭിച്ചത്. അതേ സമയം പയ്യന്നൂർ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിനാണ് എ പ്ലസിൽ നൂറ് മേനി. പരീക്ഷ എഴുതിയ 259 കുട്ടികളും എ പ്ലസ് നേടി. പയ്യന്നൂർ മണ്ഡലത്തിൽ 99.70 ആണ് വിജയശതമാനം.