edatt
പയ്യന്നൂർ എടാട്ട് ചെറാട്ട് പ്രിയദർശിനി മന്ദിരത്തിൻ്റെ ജനൽചില്ലുകൾ തകർത്ത നിലയിൽ

പയ്യന്നൂർ : എടാട്ട് ചെറാട്ടെ പ്രിയദർശിനി മന്ദിരത്തിന് നേരെ വീണ്ടും ആക്രമണം. കഴിഞ്ഞദിവസം രാത്രി കല്ലേറിൽ ജനൽചില്ലുകൾ പൊട്ടിയതോടെ പത്തുവർഷത്തിനുള്ളിൽ ഒൻപതാം തവണത്തെ ആക്രമണമാണ് ഈ ഓഫീസിന് നേരെയുണ്ടായത്.

ഇക്കുറി ഗ്രിൽസ് ഉപയോഗിച്ച് ശക്തമായി പൂട്ടിയതിനാൽ മുൻതവണത്തേതുപോലെ വാതിൽ പൊളിച്ച് എല്ലാം അടിച്ച് ഉടക്കുവാൻ അക്രമികൾക്ക് സാധിച്ചില്ല. എന്നാൽ പുറമെ നിന്ന് അക്രമിസംഘം ജനൽ ഗ്ലാസുകൾ എറിഞ്ഞുതകർക്കുകയായിരുന്നു.

പയ്യന്നൂരിൽ കോൺഗ്രസ് ഓഫീസുകൾ തകർത്ത സംഭവത്തിൽ 25 പേർക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. ഇതിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് കേസെടുത്തത് ബ്ലോക്ക് കോൺഗ്രസ് ഓഫിസും ഗാന്ധി പ്രതിമയും തകർത്തതിനാണ് .