sabheesh
ലഹരിക്കെതിരെ കാസർകോട് ജില്ലാ പൊലീസ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് അജാനൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ. സബീഷ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ലഹരിക്കെതിരെ ജില്ല പൊലീസ് നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമായി. അജാനൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ. സബീഷ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ഹോസ്ദുർഗ് സബ്ബ് ഇൻസ്‌പെക്ടർ കെ.പി സതീഷ് അദ്ധ്യക്ഷത വഹിച്ചു. ഡിവൈ എസ്.പി ഡോ.വി.ബാലകൃഷ്ണൻ മുഖ്യാതിഥിയായി നീലേശ്വരം പൊലീസ് ഇൻസ്‌പെക്ടർ കെ.പി ശ്രീഹരി, സബ്ബ് ഇൻസ്‌പെക്ടർ ആർ.ശരത്, ജില്ലാ പൊലീസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ടി.വി.പ്രമോദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രമോദ് കുമാർ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ പ്രദീപൻ കോതോളി, രഞ്ജിത്ത് കുമാർ എന്നിവർ സംസാരിച്ചു. മാവുങ്കാൽ ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ നീലേശ്വരം പൊലീസും കാസർകോട് ട്രാഫിക് പൊലീസും ഏറ്റുമുട്ടി.