vaniya

കണ്ണൂർ:ഉത്തര കേരളത്തിലെ ക്ഷേത്ര ആചാര സ്ഥാനികരുടെയും കോലധാരികളുടെയും കുടിശ്ശിക ഉൾപ്പെടെ പ്രതിമാസ വേതനം ഉടനെ അനുവദിക്കുക, പ്രതിമാസ വേതനം 4000 രൂപയായി നിശ്ചയിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വാണിയ സമുദായ സമിതി സംസ്ഥാന കമ്മി​റ്റി കണ്ണൂർ കളക്ടറേറ്റ് ധർണ നടത്തി. സംസ്ഥാന പ്രസിഡന്റ് ചന്ദ്രൻ നാലാപ്പാടം ഉദ്ഘാടനം ചെയ്തു. ആചാര സ്ഥാനികരുടെ മക്കൾക്ക് ദേവസ്വം ബോർഡ് നിയമനങ്ങളിൽ പത്ത് ശതമാനം സംവരണക്കാർക്ക് ക്ഷേമ നിധി അനുവദിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ചന്ദ്രൻ നാലാപ്പാടം ആവശ്യപ്പെടു. സംസ്ഥാന വൈസ് പ്രസിഡന്റ് പി .ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.വി.നാരായണൻ തായിനേരി .പി .വി .നാരായണൻ, പി.രാമർകുട്ടി, പി. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.