yoga

കണ്ണൂർ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈ​റ്റിയുടെ ആഭിമുഖ്യത്തിൽ കാൻസർ രോഗ വിമുക്തർക്കായി പ്രത്യേക സൗജന്യ യോഗ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈ​റ്റി ഹാളിൽ 21ന് രാവിലെ പത്തരക്ക് പരിശീലനം ആരംഭിക്കും. രോഗ വിമുക്തരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഫോർ കാൻസർ കെയറുമായി ചേർന്നാണ് സംഘടിപ്പിക്കുന്നത്.യോഗ വിദഗ്ധരായ ഡോ.ടി.വി.പത്മനാഭൻ, ദീപ്തി എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം . കാൻസർ രോഗ വിമുക്തർക്ക് 2005 മുതൽ കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈ​റ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന യോഗ പരിശീലനം രോഗവിമുക്തരുടെ ആരോഗ്യ, ശാരീരികമാനസിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട്.ഫോൺ: 2705 309 .