ഇരിട്ടി: അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് 60 മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ ഇരിട്ടി പൊലീസ് കേസെടുത്തു. ലീഗ് നേതാവ് സിറാജ് പൂക്കോത്തിനെ പേരാവൂരിൽ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ബുധനാഴ്ച രാത്രി ലീഗ് പ്രവർത്തകർ ഇരിട്ടിയിൽ പ്രകടനം നടത്തയത്. തുടർന്ന് പൊലീസുമായി സംഘർഷവും ഉന്തും തള്ളും ഉണ്ടായതോടെ പൊലീസ് ലാത്തി ചാർജ്ജ് നടത്തുകയും ചെയ്തു. ലാത്തിയടിയിൽ യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി അജ്മൽ ആറളം, വൈസ് പ്രസിഡന്റ് സഹീർ കീഴ്പ്പള്ളി, ലത്തീഫ് വിളക്കോട് എന്നിവർക്ക് പരിക്കേറ്റു. ഇവർ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനാണ് ഇവരടക്കം അറുപതോളം പേർക്കെതിരെ കേസെടുത്തിരിക്കുന്നത്.