
കാസർകോട്: പണിമുടക്കവകാശം തൊഴിലവകാശം എന്ന മുദ്രാവാക്യമുയർത്തി അദ്ധ്യാപകരും ജീവനക്കാരും ജില്ലയിൽ 50 കേന്ദ്രങ്ങളിൽ ജനാധിപത്യ സംരക്ഷണ സദസ് നടത്തി. വിദ്യാനഗർ സിവിൽസ്‌റ്റേഷൻ പരിസരത്ത് എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി.ഉഷ ഉദ്ഘാടനം ചെയ്തു. അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ. രാഘവൻ, അശോക് കുമാർ എന്നിവർ സംസാരിച്ചു. കെ.പി ഗംഗാധരൻ സ്വാഗതം പറഞ്ഞു. കാസർകോട് താലൂക്ക് ഓഫീസ് പരിസരത്ത് കെ.നരേഷ്‌കുമാർ, ഹൊസ്‌ദുർഗ് മിനി സിവിൽ സ്‌റ്റേഷനിൽ സി.എം മീനാകുമാരി, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിൽ കെ പത്മനാഭൻ, കാഞ്ഞങ്ങാട് പിഡബ്ലൂഡി കോംപ്ലക്‌സിൽ എ വേണുഗോപാലൻ, കാസർകോട് പിഡബ്ലൂഡി കോംപ്ലക്‌സിൽ കെ ഹരിദാസ്, മധൂരിൽ ബി രാധാകൃഷ്ണൻ, അജാനൂരിൽ സന്തോഷ് ചാലിൽ, പരപ്പയിൽ എ.ആർ.വിജയകുമാർ, ചെമ്മനാട് കെ ഭാനുപ്രകാശ് എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.