flex
കെ.സി.ഇ.എഫ്.പഠന ക്യാമ്പിന്റെ പ്രചാരണാർത്ഥം ഡി.സി.സി.ഓഫീസിന് മുന്നിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ് നശിപ്പിച്ച നിലയിൽ

കാസർകോട്::കെ.സി.ഇ.എഫ്. കാസർകോട് ജില്ലാ നേതൃപഠന ക്യാമ്പിന്റെ പ്രചാരണാർത്ഥം കാസർകോട് ഡി.സി.സി.ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന നേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള കൂറ്റൻ ഫ്ലക്സ് ബോർഡ് രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. കെ.സി.ഇ.എഫ്.ജില്ലാ പ്രസിഡന്റ് പി.കെ.വിനോദ് കുമാർ വിദ്യാനഗർ പൊലീസിൽ പരാതി നൽകി. ജൂൺ 19ന് കേരള ബാങ്ക് കാസർകോട് ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് . 350 പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കും. ക്യാമ്പ് കെ.പി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. റിട്ട. സഹകരണ സംഘം അഡീഷണൽ രജിസ്ട്രാർ വി.മുഹമ്മദ് നൗഷാദ് ,ജെ.സി.ഐ.ഇൻ്റർനാഷണൽ ട്രയിനർ വി.വേണുഗോപാലൻ എന്നിവർ ക്യാമ്പിൽ ക്ലാസെടുക്കും.