
കണ്ണൂര്‍: അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ പ്രതിപക്ഷത്തെ നിശബ്ദരാക്കാൻ ശ്രമിക്കുന്നുവെന്ന് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു.ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഇന്‍കംടാക്‌സ് ഓഫീസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷകക്ഷി നേതാക്കളെ കേസിൽ കുടുക്കി രാഷ്ട്രീയ പ്രവര്‍ത്തനം തടസ്സപ്പെടുത്താൻ കഴിയുമെന്നത് കേന്ദ്ര സർക്കാരിന്റെ വ്യാമോഹം മാത്രമാണ്. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിലൂടെ കോൺഗ്രസിനെ തകർക്കാമെന്ന മോഹം നടക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, മുൻ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി,മേയർ അഡ്വ. ടി ഒ മോഹനൻ , ഡോ.കെ.വി. ഫിലോമിന എന്നിവർ നേതൃത്വം നൽകി.