
കാഞ്ഞങ്ങാട്: പ്രവാചക നിന്ദയ്ക്കെതിരെ എസ്.എം.എഫ് (സുന്നി മഹല്ല് ഫെഡറേഷൻ ) കാഞ്ഞങ്ങാട് മുനിസിപൽ കമ്മിറ്റിയുടെ പ്രതിഷേധ സംഗമം 20 ന് വൈകുന്നേരം മൂന്ന് മണിക്ക് പുതിയ കോട്ട പരിസരത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് പാലക്കി കുഞ്ഞാമദ് ഹാജി ഉദ്ഘാടനം ചെയ്യും. നാസർ ഫൈസി കുടത്തായി മുഖ്യ പ്രഭാഷണം നടത്തും. എം.കെ റഷീദ് അദ്ധ്യക്ഷത വഹിക്കും. ഭാരവാഹികളായ ബഷീർ വെള്ളിക്കോത്ത്, കെ.ബി കുട്ടി ഹാജി, എം.കെ റഷീദ്, പാലാട്ട് ഇബ്രാഹിം, അസീസ്, ടി അന്തുമാൻ, റഷീദ് ബല്ലാ കടപുറം എന്നിവർ സംബന്ധിച്ചു.