
കണ്ണൂർ:വിനാശകരമായ സിൽവർലൈൻ പദ്ധതിയുടെ വിശദ പദ്ധതി രേഖ അവതരിപ്പിച്ചതിന്റെ രണ്ടാം വാർഷിക ദിനത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി കണ്ണൂരിൽ ഡി.പി.ആർ കത്തിച്ചു പ്രതിഷേധിച്ചു. കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ രക്ഷാധികാരി പി.പി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പദ്ധതിക്ക് തത്വത്തിലുള്ള അംഗീകാരം പിൻവലിക്കുക, സിൽവർ ലൈൻ പദ്ധതി ഡി.പി.ആർ റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.ജനകീയ സമിതി ജില്ലാ ചെയർമാൻ എപി ബദറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ അഡ്വ.പി.സി വിവേക് സ്വാഗതം പറഞ്ഞു. രാജേഷ് പാലങ്ങാട്ട്, അനൂപ് ജോൺ , സി.ഇംതിയാസ്, എം. ഷെഫീക്ക്, കെ.സി സുഷമ, ദേവദാസ് തളാപ്പ്, വി.എൻ അഷ്റഫ്, മേരി എബ്രഹാം,എ. രാമകൃഷണൻ എന്നിവർ പ്രസംഗിച്ചു.