തലശ്ശേരി: മലബാർ കാൻസർ സെന്റർ, കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യം, തലശ്ശേരി നഗരസഭ, കേരള എക്‌സൈസ് ഡിപ്പാർട്ട്മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പദാർത്ഥ ലഹരിയിൽ നിന്ന് കായിക ലഹരിയിലേക്ക് എന്ന ആശയം ഉയർത്തിപ്പിടിച്ച് ഫുട്‌ബാൾ ടൂർണമെന്റ് നടത്തി. തലശ്ശേരി എം.എം റോഡിലെ അറീന 58 ഗ്രൗണ്ടിൽ വിവിധ വിദ്യാലയങ്ങളിലെ സ്റ്റുഡന്റ് പൊലീസ് കാഡറ്റ് ടീമുകളാണ് ടൂർണ്ണമെന്റിൽ പങ്കെടുത്തത്.
ചടങ്ങിൽ കൺസോർഷ്യം പ്രസിഡന്റ് പി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. മുൻ സന്തോഷ് ട്രോഫി ഫുട്‌ബാൾ താരം വി.ബി ഇസ്ഹാഖ് മത്സരം ഉദ്ഘാടനം ചെയ്തു. മുൻ രഞ്ജി ട്രോഫി താരം സി.ടി.കെ ഉസ്മാൻ കുട്ടി, കെ.ജെ ജോൺസൺ, മുഹമ്മദ് നിസാർ, കെ.സി. റഹീം, വി.എം ബാബുരാജ്, ജസ്ലി, എസ്.ഐ സി. നജീബ് എന്നിവർ സംസാരിച്ചു. മേജർ പി. ഗോവിന്ദൻ സ്വാഗതവും പി.കെ സുരേഷ് നന്ദിയും പറഞ്ഞു.
ടൂർണ്ണമെന്റിൽ എസ്.എം.എഫ്.എ പന്തക്കൽ വിജയികളും എസ്.പി.സി, എൻ.എ.എം, പെരിങ്ങത്തൂർ റണ്ണറപ്പുമായി.
ഹരിയാനയിൽ നടന്ന ഖേലോ ഇന്ത്യ നാഷണൽ മീറ്റ് മത്സരത്തിൽ റണ്ണർ അപ്പ് ടീമംഗമായ നന്ദകിഷോറിന് റോവേഴ്സ് ഫുട്ബാൾ അക്കാഡമിയുടെ പുരസ്‌കാരം ചടങ്ങിൽ സമ്മാനിച്ചു.