
പഴയങ്ങാടി:സമഗ്രശിക്ഷ കേരള മാടായി ബി.ആർ.സി യുടെ നേതൃത്വത്തിൽ വായനാക്കൂട്ടം എഴുത്തും വായനയും പരിപാടി സംഘടിപ്പിച്ചു. മാടായി ബി.ആർ.സി യിൽ നടന്ന പരിപാടി ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്തു. വായനാ ദിനത്തിന്റെ ഭാഗമായാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസ് , സമഗ്രശിക്ഷാ കേരള എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്തു. ഇ.സി.വിനോദ് അധ്യക്ഷ വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ. പത്മനാഭൻ, കൃഷ്ണൻ നടുവിലത്ത്, പ്രൊഫ. മുഹമ്മദ് അഹമ്മദ്, കെ. ശ്രീനിവാസൻ തുടങ്ങിയവർ മുഖ്യാതിഥികളായി.എം.വി.വിനോദ് കുമാർ , ബാബു മണ്ടൂർ , എ.വി. പവിത്രൻ , അനുപമ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.