കാഞ്ഞങ്ങാട്: സമരങ്ങളിലൂടെ വളർന്ന് വന്ന തലയെടുപ്പുള്ള നേതാവാണ് പി. അമ്പു നായരെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം ഇ ചന്ദ്രശേഖരൻ എം എൽ എ പറഞ്ഞു. വെള്ളിക്കോത്ത് പി.അമ്പുനായർ സ്മാരകത്തിൽ നടന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൗമ്യനാണെങ്കിലും ധിക്കാരികളുടെ മുമ്പിൽ മുട്ടുമടക്കാത്ത ധീരനായിരുന്നു അമ്പുനായരെന്നും അദ്ദേഹം പറഞ്ഞു. ലോക്കൽ സെക്രട്ടറി എ. തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. . രാഹുൽ കെ.വി സ്വാഗതം പറഞ്ഞു. എ. ദാമോദരൻ,കരുണാകരൻ കുന്നത്ത് , സി.പി. ഐ മണ്ഡലം സെക്രട്ടറി സി.കെ ബാബുരാജ് എന്നിവർ സംസാരിച്ചു. അമ്പു നായരുടെ 46ാം ചരമദിനത്തിൽ വെള്ളിക്കോത്ത് ബ്രാഞ്ചിൽ തലമുതിർന്ന അംഗം കെ.വി കൊട്ടൻ കുഞ്ഞി പതാക ഉയർത്തി.ഒ.പ്രതീഷ് ,കെ.പി ബാലകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി മധുസൂദനൻ എന്നിവർ സംബന്ധിച്ചു.