മട്ടന്നൂർ: നഗരസഭയിൽ പൊതുതിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള കരട് വോട്ടർപട്ടിക 20ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. അർഹരായ വോട്ടർമാർക്ക് പേര് ചേർക്കുന്നതിന് ജൂലായ് നാല് വരെ അപേക്ഷ നൽകാം. അന്തിമ പട്ടിക ജൂലായ് 18ന് പ്രസിദ്ധീകരിക്കും.
2022 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് പൂർത്തിയായവർക്ക് പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ട്.

www.lsgelection.kerala.gov.in സൈറ്റിൽ ഓൺലൈനായി വേണം അപേക്ഷ നൽകേണ്ടത്. പട്ടികയിലെ വിവരങ്ങൾ തിരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും ഓൺലൈൻ അപേക്ഷകളാണ് നൽകേണ്ടത്. പേര് നീക്കം ചെയ്യുന്നതിനുള്ള ആക്ഷേപങ്ങൾ ഫോറം അഞ്ചിൽ നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നൽകണം. മുനിസിപ്പൽ സെക്രട്ടറിയാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ.
ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ടിൽ ഒപ്പ് രേഖപ്പെടുത്തി പാസ്‌പോർട്ടിന്റെ കോപ്പി സഹിതം ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നേരിട്ടോ തപാലിലൂടെയോ ലഭ്യമാക്കുകയും വേണം.