തൃക്കരിപ്പൂർ: കറകളഞ്ഞ സോഷ്യലിസ്റ്റും എൽ.ജെ.ഡി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റും ഗ്രന്ഥശാല പ്രവർത്തന രംഗത്തെ സജീവ സാന്നിദ്ധ്യവുമായിരുന്ന പി. കോരൻ മാസ്റ്റർ അനുസ്മരണവും അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള ഫൗണ്ടേഷൻ ഉദ്ഘാടനവും നടന്നു. തുക്കരിപ്പൂർ സി.എച്ച്. മെമ്മോറിയൽ സ്മാരക ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ കെ.പി. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പാർട്ടിയെ നേരായ വഴിക്ക് നയിച്ചിരുന്ന നേതാവായിരുന്നു കോരൻ മാസ്റ്ററെന്ന് എം.എൽ.എ. പറഞ്ഞു. ഫൗണ്ടേഷൻ ചെയർമാൻ
മുട്ടത്ത് അമ്പു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഡോ. വി.പി.പി. മുസ്തഫ അനുസ്മമരണ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട്, ടി.വി. ബാലകൃഷ്ണൻ, വെങ്ങാട്ട് കുഞ്ഞിരാമൻ, പി. കുഞ്ഞിക്കണ്ണൻ, വി.വി. കൃഷ്ണൻ, ഇ.വി. ഗണേശൻ, പി.സി. ഗോപാലകൃഷ്ണൻ, എം. മനു, ടി. കുഞ്ഞിരാമൻ, കെ. നാരായണൻ എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പി.പി. രഘുനാഥ് സ്വാഗതവും എം. നാരായണൻ നന്ദിയും പറഞ്ഞു.