കാഞ്ഞങ്ങാട്: തൊഴിലാളി വർ​ഗത്തെ അപരിഷ്കൃതരായി ചിത്രീകരിക്കുകയാണ് ഒരുവിഭാ​ഗം മാദ്ധ്യമങ്ങൾ ചെയ്യുന്നതെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.പി രാമകൃഷ്ണൻ എം.എൽ.എ പറഞ്ഞു. മാദ്ധ്യമ ഭീകരതയ്ക്കെതിരെ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് വ്യാപാരഭവനിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് വി.വി പ്രസന്നകുമാരി അദ്ധ്യക്ഷയായി. എം. മണിമോഹൻ, യു. തമ്പാൻ നായർ, കെ. ഭാസ്കരൻ, ടി. ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. ടി.കെ രാജൻ സ്വാ​ഗതം പറഞ്ഞു.