നീലേശ്വരം: സാംസ്കാരിക- പൊതു പരിപാടികൾ ഏറേ നടക്കുന്ന നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ പരിപാടികൾ നടത്തുന്നതിന് അനുമതി നിഷേധിച്ചത് സ്കൂൾ അധികൃതർ പുനഃപരിശോധിക്കണമെന്ന് കലാകാരന്മാരുടെ ദേശീയ സംഘടന നന്മയുടെ നീലേശ്വരം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ജനത കലാ സമിതിയിൽ വച്ച് നടന്ന സമ്മേളനം നന്മ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എൻ. കീപ്പേരി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം.വി.ഭരതൻ അദ്ധ്യക്ഷത വഹിച്ചു. നാടകരചനയ്ക്ക് നിരവധി അവാർഡുകൾ നേടിയ രാജ്മോഹൻ നീലേശ്വരത്തെ ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി പി.സി സുരേന്ദ്രൻ നായർ റിപ്പോർട്ടും ട്രഷറർ കെ.എം ശ്രീധരൻ കണക്കും അവതരിപ്പിച്ചു. അമ്മിണി ചന്ദ്രാലയം, ഭരതൻ കരപ്പാത്ത് സംസാരിച്ചു. ഭാരവാഹികളായി എം.വി.ഭരതൻ (പ്രസിഡന്റ്), കെ.കെ. പിഷാരടി (വൈസ് പ്രസിഡന്റ്),​ പി.സി. സുരേന്ദ്രൻ നായർ (സെക്രട്ടറി), ഭരതൻ കരപ്പാത്ത്, യമുന കെ. നായർ (ജോ. സെക്രട്ടറിമാർ) കെ.എം.ശ്രീധരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.