lss
മാതൃകാ പരീക്ഷ സബ് ജില്ല തല ഉദ്ഘാടനം പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ.വി ലളിത നിർവ്വഹിക്കുന്നു.

പയ്യന്നൂർ: കെ.എസ്.ടി.എ പയ്യന്നൂർ ഉപജില്ല എൽ.എസ്.എസ് / യു.എസ്.എസ് മാതൃകാ പരീക്ഷ സംഘടിപ്പിച്ചു. കെ.എസ്.ടി.എ പയ്യന്നൂർ ഉപജില്ല അക്കാഡമിക് കൗൺസിലിന്റെ നേതൃത്വത്തിൽ പയ്യന്നൂർ ഉപജില്ലയിലെ 12 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയിൽ 1902 വിദ്യാർത്ഥികൾ പരീക്ഷയെഴുതി. സബ് ജില്ല തല ഉദ്ഘാടനം കാനായി നോർത്ത് യു.പി സ്‌കൂളിൽ പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ.വി ലളിത നിർവ്വഹിച്ചു. കെ.എസ്.ടി.എ ജില്ല കമ്മറ്റിയംഗം പി. ഉഷ അദ്ധ്യക്ഷയായി. വാർഡ് കൗൺസിലർ കെ.എം സുലോചന, പി.ടി.എ പ്രസിഡന്റ് എം.വി രാമകൃഷ്ണൻ, സി.കെ. സുരേഷ്, കെ.വി. പ്രകാശൻ,​ എം. രാജേശ്വരി എന്നിവർ സംസാരിച്ചു. എം.വി. മോഹനൻ സ്വാഗതവും പി. വിശ്വനാഥൻ നന്ദിയും പറഞ്ഞു.