പാനൂർ: പാനൂർ- കൂത്തുപറമ്പ് റോഡിൽ അപകടങ്ങൾ പതിവാകുമ്പോഴും അധികൃതർക്ക് മൗനം. പൂക്കോട് മുതൽ പാനൂർ വരെ വാഹനങ്ങൾ മരണപ്പാച്ചിൽ തുടരുകയാണ്. കഴിഞ്ഞദിവസം വള്ളങ്ങാട് ഇരുചക്രവാഹനക്കാരൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കുന്നോത്തുപറമ്പ് പഞ്ചായത്ത് അസി. സെക്രട്ടറിയുടെ കാറിനു പിന്നിലിടിച്ച് ടൂവീലർ യാത്രക്കാരന്റെ മുഖത്തുള്ള മാംസം കാറിന്റെ പിൻവശം ചില്ലിൽ പതിഞ്ഞ സംഭവമുണ്ടായിരുന്നു. കഴിഞ്ഞ ആറുമാസക്കാലമായി ഈ റൂട്ടിൽ അപകടങ്ങളുടെ പരമ്പരയാണ് നടന്നത്. ഇവിടെ അപകടമരണങ്ങളും നടന്നിട്ടുണ്ട്.
റോഡിന്റെ കൊടുംവളവും അശാസ്ത്രീയനിർമ്മാണവുമാണ് അപകടങ്ങൾ കൂടുതൽ ക്ഷണിച്ചുവരുത്തുന്നത്. ചിലയിടങ്ങങ്ങളിൽ വളരെ ഇടുങ്ങിയതാണ് റോഡ്. ഇതിനു പുറമേ പാതയോരം കൈയേറിയുള്ള കച്ചവടവും യാത്രക്കാർക്ക് വിനയാകുന്നുണ്ട്. പത്തായക്കുന്ന് വളവിലുള്ള ആക്രികടയിലെ സാധനങ്ങൾ മുഴുവൻ റോഡരികിലാണുള്ളതെന്ന പരാതിയുണ്ട്.
വിദ്യാർത്ഥികളുടെ
തിരക്കുള്ള റോഡ്
പാനൂർ മുതൽ കൂത്തുപറമ്പ് വരെ റോഡരികിൽ ഹൈസ്‌കൂളുകളും ഒരു കോളേജും എൽ.പി. യു.പി. സ്‌കൂളുകളും പ്രവർത്തിപ്പിക്കുന്നുണ്ട്. പാനൂർ, ചെണ്ടയാട് ഭാഗങ്ങളിലെ ക്രഷറുകളിൽ നിന്നും വരുന്ന ടോറസ് ലോറികൾ അധികട്രിപ്പ് നടത്തുന്നതിനായി മത്സരഓട്ടം നടത്തുന്നതും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു.
ജില്ലയിൽ റോഡപകടങ്ങൾ തടയുന്നതിനും അധികാരികളുടെ അനാസ്ഥയ്ക്കുമെതിരെ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കും.
റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം ജില്ലാ അദ്ധ്യക്ഷൻ എൻ. കൃഷ്ണൻകുട്ടി, സി.പി. സലിം വേങ്ങാട്, ഇ.കെ. പവിത്രൻ, ജമീല കോളയത്ത്, വത്സതിലകൻ, അബൂബക്കർ ഹാജി മരവൻ