
കണ്ണൂർ :പ്ലസ് ടു, ബിരുദം എന്നിവ കഴിഞ്ഞ് ഉപരിപഠനവും ഉന്നത ജോലിയും ആഗ്രഹിക്കുന്നവർക്ക് വേണ്ടി യൂണിവേഴ്‌സൽ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ സൗജന്യ കരിയർ ഗൈഡൻസ്, കൗൺസിലിംഗ് ,സെമിനാർ എന്നിവ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രശസ്ത് കരിയർ ഗൈഡൻസ് വിദഗ്ദൻ ഡോ.പി.ആർ. വെങ്കിട്ടരാമൻ നേതൃത്വം നൽകും. നാളെ രാവിലെ പത്ത് മുതൽ കണ്ണൂർ ജവഹർ ലൈബ്രറി ഹാളിലും ഉച്ചക്ക് രണ്ട് മുതൽ പയ്യന്നൂർ കണ്ടോത്ത് ശ്രീകുറുമ്പ ഓഡിറ്റോറിയത്തിലും 26ന് രാവിലെ 10.30 മുതൽ കാസർകോട് മുനിസിപ്പൽ ടൗൺഹാളിലും ഉച്ചക്ക് രണ്ടിന് കാഞ്ഞങ്ങാട് വ്യാപാരഭവനിലുമാണ് സെമിനാർ.വാർത്താ സമ്മേളനത്തിൽ എം .ഡി ടി .ശങ്കര നാരായണൻ, പ്രിൻസിപ്പാൾ സി .ബാലകൃഷ്ണൻ, ബിന്ദി ഷജിത്ത്, എം വിനോദ്കുമാർ എന്നിവർ സംബന്ധിച്ചു.ഫോൺ: 8281469555,8281769555.