
കൂത്തുപറമ്പ്:തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനിക്ക് കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ സ്വീകരണം നൽകി. മെത്രാപ്പോലീത്തയായി ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായി നിർമലഗിരി കോളേജിൽ എത്തിയ മാർ ജോസഫ് പാംപ്ലാനിക്ക് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്.നിർമലഗിരി കോളേജിന്റെ രക്ഷാധികാരി കൂടിയാണ് മാർ ജോസഫ് പാംപ്ലാനി . ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനവും , കോളേജ് വിദ്യാത്ഥികൾക്ക് ഏർപ്പെടുത്തിയ ഫ്രീ വൈ ഫൈ സൗകര്യവും ചടങ്ങിൽ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പുതിയ മാനേജർ ആന്റണി മുതുകുന്നേലിനും സ്വീകരണം നൽകി. കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി.ഔസേപ്പച്ചൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കോളേജ് ബർസർ ഫാ.ഷാജി തെക്കേ മുറിയിൽ,വൈസ് പ്രിൻസിപ്പൽ ഡോ.ജോബി ജേക്കബ്, ടീച്ചിംഗ് സ്റ്റാഫ് ഡോ.ടി.കെ.സെബാസ്റ്റ്യൻ, അഡ്മിനിസ്ടേറ്റീവ് സ്റ്റാഫ് പ്രതിനിധി മോളി ജോസഫ് വിദ്യാർത്ഥി പ്രതിനിധി സഞ്ജയ് ഷാജി കൗൺസിൽ സെക്രട്ടറി .ഡോ.മാർട്ടിൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു