
പയ്യന്നൂർ : രാഷ്ട്രീയ ഭരണ സംവിധാനങ്ങൾ ഉപയോഗിച്ച് ബി.ജെ.പി സർക്കാർ നടത്തുന്ന രാഷ്ട്രീയ പകപോക്കലിനെതിരെയും ഇ.ഡി. യെ ദുരുപയോഗപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ നിരന്തരമായി ചോദ്യം ചെയ്ത് പീഡിപ്പിക്കുന്നതിനെതിരെയും പയ്യന്നൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ടൗൺ പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണാ സമരം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കെ.പി.മോഹനന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി എ.പി.നാരായണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.സി.നാരായണൻ, അഡ്വ.ഡി.കെ.ഗോപിനാഥ്, സി.അനിൽകുമാർ, എം.ഇ. ദാമോദരൻ നമ്പൂതിരി, മോഹനൻ പുറച്ചേരി, അത്തായി പത്മിനി, എ.കെ.ശ്രീജ തുടങ്ങിയവർ സംസാരിച്ചു.
കുഞ്ഞിമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പോസ്റ്റോഫീസ് ധർണ അഡ്വ:റഷീദ് കവ്വായി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു . സി.പി ജയരാജൻ , കെ.വി.സതീഷ് കുമാർ, ഷിജു കല്ലേൻ സംസാരിച്ചു.