alamkode

കാഞ്ഞങ്ങാട്: മഹാകവി പി.സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ കവിതാപുരസ്‌ക്കാരത്തിന് ആലങ്കോട് ലീലാകൃഷ്ണന്റെ അപ്രത്യക്ഷം എന്ന കവിതസമാഹാരം അർഹമായതായി ട്രസ്റ്റ് ചെയർമാൻ കെ.ജയകുമാർ അറിയിച്ചു. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌ക്കാരം. 30ന് രാവിലെ 10ന് കാഞ്ഞങ്ങാട് കേരള കേന്ദ്രസർവകലാശാലയിൽ നടത്തുന്ന പി.അനുസ്മരണ സമ്മേളനത്തിൽ പുരസ്‌ക്കാരം സമ്മാനിക്കും.