noushad-
പടം ചന്ദ്രഗിരി ലയൺസ് ക്ലബ് പ്രസിഡന്റ് എം എം നൗഷാദ്, സെക്രട്ടറി ഷാഫി എ നെല്ലിക്കുന്ന്

കാസർകോട്: സമൂഹത്തിൽ വേദനയനുഭവിക്കുന്ന പാവപ്പെട്ടവർക്കും രേഗികൾക്കും കാരുണ്യ സ്പർശവുമായി ചന്ദ്രഗിരി ലയൺസ് ക്ലബ്ബ്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ നാലു കോടിയോളം രൂപയുടെ സേവന പ്രവർത്തനങ്ങളാണ് ക്ലബ്ബ് നടത്തിയത്. രണ്ട് പ്രളയ കാലത്ത് മാത്രം ആലുവ, വയനാട്, കുടക് ഭാഗത്തായി 70 ലക്ഷം രൂപ ചിലവഴിച്ചു. ആലുവയിലും വയനാട്ടും വസ്ത്രങ്ങൾ, നിത്യോപയോഗ സാധനങ്ങൾ, ഭക്ഷണക്കിറ്റുകൾ എന്നിവ ക്ലബ്ബ് അംഗങ്ങൾ നേരിട്ടു പോയാണ് നൽകിയത്. ഉപയോഗ ശൂന്യമായി കിടന്ന വീടുകൾ വൃത്തിയാക്കി നൽകുകയും ചെയ്തു.

സൗജന്യ ആംബുലൻസ് സർവ്വീസ്, മൂന്ന് ഡയാലിസിസ് മെഷീനുകൾ, ജില്ലാ പൊലീസുമായി സഹകരിച്ചുള്ള അക്ഷയ പാത്രം എന്നിവ ചന്ദ്രഗിരി ലയൺസ് ക്ലബ്ബിന്റെ പ്രൊജക്ടുകളാണ്. കൊവിഡ് കാലത്ത് വിവിധമേഖലകളിലായി ഏകദേശം 20 ലക്ഷത്തോളം രൂപയുടെ കാരുണ്യ പ്രവർത്തനങ്ങളും നടത്തി. കൊവിഡ് ഡ്യൂട്ടിക്കിടയിൽ പരിക്കു പറ്റിയ പൊലീസുകാരന് ഒരു ലക്ഷം രൂപ ധനസഹായവും നൽകി.

പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ പ്രസിഡന്റ് ഇഖ്ബാൽ പട്ടുവത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുൽ ഖാദർ തെക്കിൽ സ്വാഗതവും, ട്രഷറർ മഹമൂദ് ഇബ്രാഹിം എരിയാൽ നന്ദിയും പറഞ്ഞു. ഭാരവാഹികൾ. എം.എം. നൗഷാദ് (പ്രസിഡന്റ്), ഷാഫി എ. നെല്ലിക്കുന്ന് (സെക്രട്ടറി), എം.എ. സിദ്ദീഖ് (ട്രഷറർ). പി.ബി അബ്ദുൽ സലാം, അഷ്റഫ് ഐവ (വൈസ് പ്രസിഡന്റുമാർ), സുനൈഫ് എം.എ.എച്ച് (ജോയിന്റ് സെക്രട്ടറി), മജീദ് ബെണ്ടിച്ചാൽ (എൽ.സി.എഫ് കോർഡിനേറ്റർ), ഷാഫി നാലപ്പാട് (മെമ്പർഷിപ്പ് കമ്മിറ്റി ചെയർമാൻ), ഷിഹാബ് തോരവളപ്പിൽ (പി.ആർ.ഒ).