കണ്ണൂർ: ഹയർ സെക്കൻഡറി ഫലം പുറത്തുവന്നപ്പോൾ കണ്ണൂർ ജില്ലയ്ക്ക് സംസ്ഥാനത്ത് മൂന്നാം സ്ഥാനം. 86.86 ആണ് ജില്ലയിലെ വിജയ ശതമാനം. കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളിൽ നിന്നായി 156 സ്‌കൂളുകളിലെ ആകെ 30,240 കുട്ടികൾ പരീക്ഷ എഴുതിയതിൽ 26,267 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 2536 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. ഓപ്പൺ സ്‌കൂളിൽ 2065 പേർ പരീക്ഷയെഴുതിയതിൽ 935 പേർ വിജയിച്ചു. 45.28 ആണ് വിജയശതമാനം. 36 പേർ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 73.79 ആണ് ജില്ലയിലെ വിജയശതമാനം.