
കണ്ണൂർ: വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടു കണ്ണൂർ സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ പൊലീസ് സഭാ ഹാളിൽ അന്തരാഷ്ട്ര യോഗ ദിനം ആചരിച്ചു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ പരിപാടിക്ക് നേതൃത്വം നൽകി. പൊതുജനങ്ങളെയും, സർക്കാർ വകുപ്പുകളായ ഭാരതീയ ചികിത്സ വകുപ്പ്, ഹോമിയോപ്പതി വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കണ്ണൂർ സിറ്റി പൊലീസ് കൺട്രോൾ റൂം സബ്ബ് ഇൻസ്‌പെക്ടറും യോഗ പരിശീലകനുമായ സുനിൽ യോഗ ക്ലാസ് നടത്തി. നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.