കാസർകോട്: ബാങ്കിംഗ് വികസനം സംബന്ധിച്ച ജില്ലാതല റിവ്യൂ കമ്മിറ്റി 2021-22 വർഷത്തെ നാലാംപാദ യോഗം ചേർന്നു. ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർ സിറോഷ് പി. ജോൺ അദ്ധ്യക്ഷനായി. കനറാ ബാങ്ക് കാസർകോട് റിജിണൽ മാനേജർ ശശിധർ ആചാര്യ സംസാരിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എ.ജി.എം പ്രദീപ് മാധവ് കഴിഞ്ഞ യോഗ തീരുമാനങ്ങൾ സംബന്ധിച്ച അവലോകനം നടത്തി. നബാർഡ് ഡി.ഡി.എം കെ.ബി ദിവ്യ പ്രാഥമിക മേഖലയിലെ നേട്ടങ്ങൾ അവലോകനം ചെയ്തു. ലീഡ് ജില്ലാ മാനേജർ എൻ.വി ബിമൽ സ്വാഗതവും ലീഡ് ബാങ്ക് സീനിയർ മാനേജർ പി. പ്രഭാകരൻ നന്ദിയും പറഞ്ഞു.
പരിപാടിയിൽ ബാങ്കിംഗ് ഡിജിറ്റലൈസേഷന്റെ ജില്ലാതല ഉദ്ഘാടനം ആർ.ബി.ഐ എ.ജി.എം പ്രദീപ് മാധവ് ഡിജിറ്റലൈസേഷൻ സർട്ടിഫിക്കറ്റ് ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) സിറോഷ് പി ജോണിന് നൽകി നിർവഹിച്ചു.