മമ്പറം: മമ്പറത്ത് നിർത്തിയിട്ട സ്‌കൂട്ടി സ്റ്റാർട്ട് ചെയ്യുന്നതിനിടെ കത്തിനശിച്ചു. കൂത്തുപറമ്പ് നൈവേദ്യത്തിൽ അമലിന്റെ സ്‌കൂട്ടറാണ് കത്തിനശിച്ചത്. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. അമ്മയെ കാത്ത് മമ്പറം ടൗണിനടുത്ത് നിർത്തിയിട്ടതായിരുന്നു സ്‌കൂട്ടി.
പിന്നീട് സ്റ്റാർട്ട് ചെയ്തു വണ്ടിയെടുക്കാൻ നോക്കുമ്പോഴാണ് സീറ്റിന് സമീപം തീകണ്ടത്. ഉടൻ തന്നെ സമീപവാസികളും നാട്ടുകാരും ചേർന്ന് തീയണക്കുകയായിരുന്നു. കൂത്തുപറമ്പിൽ നിന്നും ഫയർഫോഴ്സും സംഭവസ്ഥലെത്തി. അമലിന്റെ അമ്മയുടെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂട്ടർ.