കേളകം:കേളകം പഞ്ചായത്തിലെ വെള്ളൂന്നി ഹരിത, വി വൺ ജെ.എൽ.ജി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ കരനെൽക്കൃഷിയുടെ വിത്തിടൽ നടന്നു. കേളകം കൃഷിഭവന്റെ സഹകരണത്തോടെ ഒന്നേ മുക്കാൽ ഏക്കർ സ്ഥലത്താണ് ജെ.എൽ.ജി ഗ്രൂപ്പുകൾ കരനെൽ കൃഷി ഇറക്കിയത്. കരനെൽ കൃഷിയുടെ വിത്തിടൽ കേളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കൂറ്റ് നിർവഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ടോമി പുളിക്കക്കണ്ടം അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ രജനി പ്രശാന്ത് ,കേളകം കൃഷി ഓഫീസർ സുനിൽ, കൃഷി അസിസ്റ്റന്റ് രാജേഷ്, അഫ്സൽ, ജെ.എൽ.ജി അംഗങ്ങളായ ജോയി ,ശിവദാസൻ ,സുമ തുടങ്ങിയവർ പങ്കെടുത്തു.