photo-1-

കണ്ണൂർ: ലഹരി ഒഴുക്കാൻ മത്സരിക്കുന്ന സർക്കാരുകൾ ജനവഞ്ചനയാണ് നടത്തുന്നതെന്നും ഇതിനെതിരെ ജനപക്ഷം ഒന്നിക്കണമെന്നും മനുഷ്യാവകാശ പ്രവർത്തകൻ ഡോ.ഡി.സുരേന്ദ്രനാഥ് പറഞ്ഞു. മദ്യനിരോധന സമിതി ലഹരി മുക്ത കാമ്പയിൻ കമ്മി​റ്റി ഗാന്ധി സ്‌ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യവും മയക്കുമരുന്നും ജീവിതത്തെ എല്ലാവിധത്തിലും തകർത്തു കൊണ്ടിരിക്കുമ്പോൾ നിഷ്‌ക്രിയത പാലിക്കുന്നത് കു​റ്റകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗാന്ധിജിയെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾ ഒ​റ്റപ്പെടുമെന്നും പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്തത് അങ്ങേയ​റ്റം അപലപനീയമാണെന്നും ഡോ.ഡി.സുരേന്ദ്രനാഥ് പറഞ്ഞു.ജില്ലാ പ്രസിഡന്റ് രാജൻ തീയറേത്ത് അദ്ധ്യക്ഷത വഹിച്ചു. മദ്യനിരോധന സമിതി രക്ഷാധികാരി ടി.പി.ആർ.നാഥ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.ജില്ലാ സെക്രട്ടറി ദിനു മൊട്ടമ്മൽ,മഹാത്മ മന്ദിരം പ്രസിഡന്റ് ഇ.വി.ജി.നമ്പ്യാർ,കെ.ഹരീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.