കണ്ണൂർ:എ.ഐ.സി.സി ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എം.പിയുടെ വയനാട് ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും കാൾ ടെക്സിൽ ദേശീയ പാത ഉപരോധിക്കുകയും ചെയ്തു.പ്രവർത്തകരെ ബലമായി അറസ്റ്റ് ചെയ്യാൻ പൊലീസുകാർ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി .
പൊലീസ് വാഹനത്തിൽ പ്രവർത്തകരെ മർദ്ദിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ് അടക്കമുള്ള ജില്ലാ നേതാക്കൾ പൊലീസുകാരുമായി വാക് തർക്കമുണ്ടായി. ഡി.സി.സി അദ്ധ്യക്ഷൻ അഡ്വ മാർട്ടിൻ ജോർജ്, യൂത്ത് കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷൻ സുദീപ് ജെയിംസ്,സംസ്ഥാന ഭാരവാഹികളായ റിജിൽ മാക്കുറ്റി, കെ.കമൽജിത്ത്, വിനേഷ് ചുള്ളിയാൻ, സന്ദീപ് പാണപ്പുഴ, വി.കെ. ഷിബിന,വി.പി.അബ്ദുൽ റഷീദ്, പി.മുഹമ്മദ് ഷമ്മാസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാഹുൽ ദാമോദരൻ,ജില്ലാ ഭാരവാഹികളായ വി.രാഹുൽ, പ്രിനിൽ മതുക്കോത്ത്,രോഹിത്ത് കണ്ണൻ,ശ്രീജേഷ് കൊയിലേരിയൻ,വി.വി.ലിഷ, മഹിത മോഹൻ, നിമിഷ വിപിൻദാസ്,ഷോബിൻ തോമസ്,ഷാനിദ് പുന്നാട്,ഫർഹാൻ മുണ്ടേരി, ആദർശ് മാങ്ങാട്ടിടം രാജേഷ് കൂടാളി,ജിജേഷ് ചൂട്ടാട്ട്,സായൂജ് തളിപ്പറമ്പ്, സുജേഷ് പണിക്കർ,യഹിയ പള്ളിപ്പറമ്പ്, വരുൺ എംകെ,നികേത് നാറാത്ത്, സുധീഷ് കുന്നത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം നടന്നത്.