സമരക്കാരെ ബലം പ്രയോഗിച്ച് നീക്കി

കാഞ്ഞങ്ങാട്: വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട്ട് ഡി.സി.സി നേതൃത്വത്തിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചു. ബസ് സ്റ്റാൻഡിൽ ടയറുകൾക്ക് തീയിടുകയും ചെയ്തു. സമരത്തെ തുടർന്ന് ഗതാഗതം ഏറെനേരം തടസപ്പെട്ടു. സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

ഡി.സി.സി പ്രസിഡന്റ്‌ പി.കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. പുതിയകോട്ട മാന്തോപ്പ് മൈതാനിയിൽ നിന്നാണ് പ്രകടനം ആരംഭിച്ചത്. മുൻ ഡി.സി.സി പ്രസിഡന്റുമാരായ കെ.പി കുഞ്ഞിക്കണ്ണൻ, ഹക്കീം കുന്നിൽ, ഡി.സി.സി ഭാരവാഹികളായ വിനോദ് കുമാർ പള്ളയിൽ വീട്, പി.വി സുരേഷ്, വി.ആർ വിദ്യാസാഗർ, കരുൺ താപ്പ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, കെ.പി.സി.സി മെമ്പർ മീനാക്ഷി ബാലകൃഷ്ണൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി പ്രദീപ് കുമാർ, നേതാകളായ സാജിദ് മൗവ്വൽ, പി.സി സുരേന്ദ്രൻ നായർ, വി. ഗോപി, മധു ബാലൂർ, കെ. രത്നാകരൻ, സുകുമാരൻ പൂച്ചക്കാട്, എം. കുഞ്ഞികൃഷ്ണൻ, കെ.പി ബാലകൃഷ്ണൻ, കെ.ജെ ജെയിംസ്, വി. കണ്ണൻ, എക്കാൽ കുഞ്ഞിരാമൻ, പി. ബാലചന്ദ്രൻ, പി. ശ്രീകല, സി. ശ്യാമള, ജമീല അഹമ്മദ്‌, ഇസ്മായിൽ ചിത്താരി, കാർത്തികേയൻ പെരിയ, പ്രവീൺ തോയമ്മൽ, കെ.പി മോഹനൻ, ഇ. ഷജീർ, മണിമോഹൻ ചട്ടഞ്ചാൽ, അഡ്വ. ഷീബ തുടങ്ങിയവർ നേതൃത്വം നൽകി.