photo
പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റുന്നു

പഴയങ്ങാടി: യൂത്ത് കോൺഗ്രസ് പ്രവർത്തകർ പഴയങ്ങാടി കെ. എസ് .ടി .പി റോഡിൽ നടത്തിയ റോഡ് ഉപരോധത്തിനിടെ സംഘർഷം.പ്രതിഷേധക്കാരെ പൊലീസ് വലിച്ചിഴച്ച് നീക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പയ്യന്നൂർ ഡി.വൈ എസ് പി കെ. ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. പൊലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ചാണ് നീക്കിയത്. റോഡരികിൽ നിന്ന പ്രവർത്തകരെ മാറ്റാൻ ശ്രമിച്ച ഡിവൈ.എസ് പിയോട് നേതാക്കൾ വാക് പോരിലേർപ്പെട്ടു. ഉപരോധത്തെ തുടർന്ന് കെ.എസ്.ടി.പി റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

എ.വി സനൽ, അക്ഷയ് പറവൂർ, സുധീഷ് വെള്ളച്ചാൽ, വിജേഷ് മാട്ടൂൽ, മടപ്പള്ളി പ്രദീപൻ , പാറയിൽ കൃഷ്ണൻ , ജിജേഷ് ചൂട്ടാട്,തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റോഡ് ഉപരോധം.