മടിക്കൈ: ബങ്കളം കൂട്ടപ്പുന്നയിൽ ശിവഗിരി മഠത്തിന് കൈമാറിയ സ്ഥലത്ത് നിർമ്മിക്കുന്ന ശ്രീനാരായണ ഗുരുമന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം ഇന്നു നടക്കും. രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ ഗുരുമന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മവും അനുഗ്രഹ പ്രഭാഷണവും നടത്തുന്നതിനായി ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ ഇന്നലെ വൈകുന്നേരം കാഞ്ഞങ്ങാട്ട് എത്തിച്ചേർന്നു.

ഇന്ന് രാവിലെ ബങ്കളം എത്തുന്ന സ്വാമിക്ക് ഊഷ്മളമായ വരവേൽപ്പ് നൽകും. ചടങ്ങിൽ മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത അദ്ധ്യക്ഷത വഹിക്കും. ശശി ദാമോദരൻ മുംബയ് മന്ദിര സമർപ്പണം നടത്തും. മടിക്കൈ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് വി. പ്രകാശൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അബ്ദുൽറഹ്മാൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരൻ, മുൻ പഞ്ചായത്ത് അംഗം ബങ്കളം കുഞ്ഞികൃഷ്ണൻ, പഞ്ചായത്ത്‌ വികസന സമിതി മെമ്പർ പ്രഭാകരൻ, രക്ഷാധികാരി കെ. കുഞ്ഞിരാമൻ കുരുടിൽ, ഗുരുധർമ്മ പ്രചരണ സഭ കേന്ദ്രസമിതി മെമ്പർ കെ.വി മോഹനൻ എന്നിവർ പ്രസംഗിക്കും. ഗുരുധർമ്മ പ്രചരണ സഭ കാസർഗോഡ് ജില്ലാ സെക്രട്ടറി എ. വിനോദ് സ്വാഗതവും പ്രസിഡന്റ് വി. മധു നന്ദിയും പറയും. ടി.സി മേരിക്കുട്ടിയുടെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിക്കുക.