hssta
എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോ. (എ.എച്ച്.എസ്.ടി.എ) ജില്ലാ നേതൃത്വ പഠന ക്യംപ്് ഡി.സി.സി ഹാളില്‍ സതീശന്‍ പാച്ചേനി ഉദ്ഘാടനംചെയ്യുന്നു

കണ്ണൂർ: ഡി.സി.സി ഓഫീസിൽ നടന്ന എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ നേതൃത്വ പഠന ക്യാമ്പ് മുൻ.ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു.

ക്യാമ്പിൽ. ഹയർ സെക്കൻഡറി മേഖലയിലെ വിവിധ വിഷയങ്ങൾ, ഖാദർ കമ്മിറ്റി റിപ്പോർട്ട്, കെ. ഇ. ആർ ഭേദഗതി,സ്‌കൂൾ മാനുവൽ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി എസ് സി ഇ ആർ ടി മുൻ റിസർച്ച് ഓഫീസർ കെ.വി. മനോജ് , അഡ്വ. ഇ. ആർ.വിനോദ് തുടങ്ങിയവർ ക്ലാസെടുത്തു.

എം. എം.ബെന്നി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മാരായ രാജേഷ് ജോസ്, രാജൻ ബാബു, എ.സി. മനോജ്, പ്രിൻസിപ്പൾ ഫോറം കൺവീനർ സക്കറിയാസ് അബ്രഹാം, സജീവ് ഒതയോത്ത്, എ.കെ ആനന്ദ് ,ധന്യ പുതുശ്ശേരി,ഷൈനി മാത്യു സംസാരിച്ചു.