quiz
കാസർകോട് ജില്ലാ ക്വിസ് മത്സരത്തിൽ പങ്കെടുത്തവർ

തൃക്കരിപ്പൂർ: കാസർകോട് ജില്ലാ ക്വിസ് അസോസിയേഷനും ജ്വാല തീയറ്റേഴ്‌സ് കിനാത്തിലും സംയുക്തമായി ലഹരിക്കെതിരെ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ സുരേശൻ കാനം ഉദ്ഘാടനം ചെയ്തു.

ജില്ലാ ക്വിസ് അസോസിയേഷൻ പ്രസിഡന്റ് ടി.വി വിജയൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഓർമകളുടെ നിഴലാട്ടങ്ങൾ എന്ന ആദ്യകഥ രചിച്ച് പുറത്തിറക്കിയ കഥാകാരി ബിന്ദു മരങ്ങാടിനെ അനുമോദിച്ചു. സമാപന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാന വിതരണം ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂൾ പ്രധാന അദ്ധ്യാപിക പി. കൈരളി നിർവഹിച്ചു. ജ്വാല തീയേറ്റേഴ്സ് പ്രസിഡന്റ് പി. വിജിൻദാസ്, കെ.കെ മോഹനൻ, എൻ. സുകുമാരൻ, പി. ജയൻ സംസാരിച്ചു. മഹേഷ് കുമാർ സ്വാഗതവും കെ. വിജിത്ത് നന്ദിയും പറഞ്ഞു.