ngo

കാഞ്ഞങ്ങാട്: കേരളാ എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി സർവീസിൽ നിന്നും വിരമിച്ചവർക്ക് നൽകിയ യാത്രയയപ്പ് സമ്മേളനം കെ.പി.സി.സി സെക്രട്ടറി എം. അസിനാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എം. ഉദയസൂര്യൻ ഉപഹാരങ്ങൾ നൽകി. സുരേഷ് പെരിയങ്ങാനം അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ.എം. ജാഫർഖാൻ, ജി.എസ്. ഉമാശങ്കർ, സംസ്ഥാന സെക്രട്ടറി വി.പി. ബോബിൻ, കെ.എസ് സുകുമാർ, സുരേഷ് കൊട്രച്ചാൽ, സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർമാരായ ഹനീഫ ചിറക്കൽ, കെ. പ്രദീപൻ, പി.എസ്. വിനോദ് കുമാർ, സുരേന്ദ്രൻ മംഗലത്ത്, ഒ.ടി. സൽമത്ത്, എം. ശ്രീനിവാസൻ, അഷറഫ് ഇരിവേരി, എം. കുഞ്ഞികൃഷ്ണൻ, കെ.പി. ബാലകൃഷ്ണൻ, കൗൺസിലർ കെ.കെ. ബാബു സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ. അശോക് കുമാർ സ്വാഗതവും പി.വി. സുനിൽകുമാർ നന്ദിയും പറഞ്ഞു.