കാസർകോട്: എയിംസ് പ്രപ്പോസലിൽ കാസർകോട് ജില്ലയുടെ പേരും ചേർക്കുക, വിദഗ്ദ്ധ ചികിത്സാ സംവിധാനം ജില്ലയിൽ ഒരുക്കുക, ഗ്രാമ പഞ്ചായത്ത് നഗരസഭകളിൽ പകൽവീടുകൾ സ്ഥാപിക്കുക, എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് ആഗസ്റ്റിൽ ഹിരോഷിമ ദിനത്തിൽ സെക്രട്ടേറിയറ്റിനു മുമ്പിൽ ദയാബായി നടത്തുന്ന അനിശ്ചിതകാല രാപകൽ നിരാഹാര സമരത്തിന്റെ ഭാഗമായി നടക്കുന്ന കൺവെൻഷൻ 28ന്. ഉച്ചയ്ക്ക് രണ്ടര മണിക്ക് പുതിയ ബസ് സ്റ്റാൻഡിനടുത്ത് സുന്നി സെന്ററിൽ നടക്കുന്ന കൺവെൻഷനിൽ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌ക്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.