
തലശ്ശേരി: എൻ.സി.പി. മണ്ഡലം അദ്ധ്യക്ഷനും ഗ്രാമ പഞ്ചായത്ത് മുൻ അംഗവും റിട്ട. പഞ്ചായത്ത് ജീവനക്കാരനുമായിരുന്ന കൂറുമ്പ ഭഗവതി ക്ഷേത്രത്തിനു സമീപം യതി നിവാസിൽ ടി.വി. ഭരതൻ (84) നിര്യാതനായി. കൂറുമ്പ ഭഗവതി ക്ഷേത്രം മുൻ ജനറൽ സെക്രട്ടറി, ശ്രീനാരായണ മഠം മുൻ അദ്ധ്യക്ഷൻ. മുഴപ്പിലങ്ങാട് സഹകരണ ബാങ്ക് ഡയറക്ടർ, എഡുക്കേഷൻ സൊസൈറ്റി ഡയറക്ടർ, സേവാദൾ മണ്ഡലം ചെയർമാൻ, കാടാച്ചിറ കണ്ണൻ വൈദ്യർ സ്മാരക വായനശാല സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിരുന്നു.
ഭാര്യ: പരേതയായ അരിപ്പ ഭാർഗവി. മക്കൾ: ടി.വി. യതീഷ്, യതിക, ദീപക്, ഷീന ശ്രീശൻ. മരുമക്കൾ: ബീന യതീഷ്, കെ.പി. കോമളദാസ്, പ്രജീന ദീപക്, കെ. ശ്രീശൻ. സഹോദരങ്ങൾ: സൗമിനി, വിജയൻ, സതി, വത്സലൻ, കമല, ശ്യാമള, സുരേന്ദ്രൻ, ഹരിദാസ്, പരേതനായ ശ്രീധരൻ. സംസ്കാരം ഇന്നു രാവിലെ 10ന് പഞ്ചായത്ത് പൊതുശ്മശാനത്തിൽ.