പഴയങ്ങാടി: ലഹരി മുക്ത ജീവിതം, സുന്ദര ജീവിതം എന്ന പ്രമേയമുയർത്തി ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി മാട്ടൂൽ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ റാലി ശ്രദ്ധേയമായി. മാട്ടൂൽ സൗത്തിൽ നിന്ന് ആരംഭിച്ച് മാട്ടൂൽ സെൻട്രൽ ബീച്ചിൽ അവസാനിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ആബിദിന്റെ അദ്ധ്യക്ഷതയിൽ പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂർ മാട്ടൂൽ, അശോകൻ സി, വത്സരാജൻ സി, സി.എച്ച് ഖൈറുന്നിസ, പ്രകാശൻ, ഇന്ദിര ജോസഫ്, തുടങ്ങിയവർ പ്രസംഗിച്ചു.
എൻ.സി.സി, എസ്.പി.സി , സ്കൗട്ട്, ഹരിത കർമ്മസേനാ, കുടുംബശ്രീ അംഗങ്ങൾ, യുവജന സംഘടനകൾ, പഴയങ്ങാടി പൊലീസ്, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ അണിനിരന്ന ലഹരി വിരുദ്ധ സന്ദേശ യാത്രക്ക് നബീൽ അബൂബക്കർ, ലിജിന ലൂയിസ്, സഫൂറ എം.വി, ശ്രീജ, കലാം എ.കെ.എസ് , അനസ്, സജ്ന എം.എ.വി തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് മൊടപ്പത്തി നാരായണൻ ലഹരിക്കെതിരെ പിരാന്ത് എന്ന ഏകാംഗ നാടകം അവതരിപ്പിച്ചു.